1470-490

കൊണ്ടാഴി- കുത്താമ്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സ്ഥലമേറ്റെടുപ്പ് തിങ്കളാഴ്ച്ച നടക്കും

കൊണ്ടാഴി- കുത്താമ്പുള്ളി റോഡ്, പാലം സ്ഥലം ഏറ്റെടുപ്പും, സ്ഥലം വിട്ടുനല്കുന്നവർക്കുള്ള നഷ്ടപരിഹാര വിതരണവും 26-9-2022 തിങ്കളാഴ്ച്ച  ഉച്ചതിരിഞ്ഞു 3.30ന് കുത്താമ്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ വെച്ച് നടക്കും. മന്ത്രി കെ രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളുടെ ശ്രമഫലമായാണ് പദ്ധതിക്ക് ഇത്രയും വേഗം കൈവന്നത്. 2016-17 കിഫ്ബി സ്‌കീമിൽ ഉൾപ്പടുത്തിചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി  വില്ലേജിനെയും കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചു കൊണ്ട് ഗായത്രിപ്പുഴക്കു കുറുകെ നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ്. ചരിത്ര പ്രസിദ്ധമായ കുത്താമ്പുളളി നെയ്ത്തു ഗ്രാമത്തെ  മറുകരയിലെ ചേലക്കര –  മായന്നൂർ- ഒറ്റപ്പാലം റോഡിലേക്ക് മായന്നൂർ കാവ് ക്ഷേത്രത്തിന് സമീപം വന്നു ബന്ധിപ്പിക്കുന്ന പാലമാണ് . ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുഴയ്ക്കു കുറുകേയുള്ള ഒരു പാലം പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴി മാറി ഒഴുകിയ കുത്താമ്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലം കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിൻ്റെ അപ്പ്രോച് റോഡും ആണ് പദ്ധതിയുടെ ഭാഗമായുള്ളത്. പദ്ധതിയുടെ ആകെ നീളം : 1115 മീറ്റർ (പാലവും അനുബന്ധ റോഡും ഉൾപ്പെടെ) അപ്പ്രോച്ച് റോഡിനു 12.00 മീറ്ററും പാലത്തിനു 11.00 മീറ്ററുമാണ് വീതി. പുഴയ്ക്കു കുറുകേയുള്ള പാലത്തിൻ്റെ ആകെ നീളം 155.74 മീറ്ററും  പാലത്തിൻ്റെ വീതി 11.00 മീറ്ററുമാണ്. പ്രളയത്തിനോട് അനുബന്ധിച്ചു പുഴ വഴി മാറി ഒഴുകിയ കുത്താമ്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടം ഭാഗത്തെ ഒരു പാലത്തിൻ്റെ ആകെ നീളം 194.80 മീറ്ററും  പാലത്തിൻ്റെ വീതി 11.00 മീറ്ററുമാണ് .ഇറിഗേഷൻ കനാൽ ഭാഗത്തെ മൈനർ ബ്രിഡ്ജിൻ്റെ ആകെ നീളം 20.144 മീറ്ററും, പാലത്തിൻ്റെ വീതി 11.00 മീറ്ററുമാണ്. പാലങ്ങളുടെ നീളം 376 മീറ്ററും, പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ നീളം 739 മീറ്റർ അടക്കം പദ്ധതിയുടെ ആകെ നീളം 1115 മീറ്റർ ആണ് . പദ്ധതിയുടെ പുതുക്കിയ DPR പ്രകാരമുള്ള അടങ്കൽ തുകയായ 31.55 കോടി രൂപയുടെ ഭരണാനുമതിക്കായി  കിഫ്‌ബിയിൽ  സമർപ്പിച്ചിട്ടുണ്ട്. 1.6069 ഹെക്ടർ ഭൂമിയാണ് പ്രസ്തുത പ്രോജക്ടിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത് . ഭൂമി ഏറ്റെടുക്കലിന് വേണ്ടി ആകെ  6,27,99,887/- രൂപയാണ് അനുവദിച്ചിട്ടുളത്.തിങ്കളാഴ്ച്ച നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് ,കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ശശിധരൻ മാസ്റ്റർ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായർ,ത്രിതല പഞ്ചായത്ത് പ്രതിനിധികളും,റവന്യൂ, KRFB, കിഫ്ബി ഉദ്യോഗസ്ഥരും, പദ്ധതി പ്രദേശത്തെ പൊതു ജനങ്ങളും പങ്കെടുക്കും.

Comments are closed.