1470-490

സംഘാടക സമതി രൂപീകരണം

മത്‌സ്യവിതരണ അനുബന്ധ തൊഴിലാളി യുണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം 2022 ഒക്ടോബർ 10 ന് കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനുള്ള സംഘാടകസമിതിയുടെ രൂപീകരണ യോഗം സിപിഐഎം കൊടകര സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്നു. സിഐടിയു ജില്ലാ പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ വൈസ് പ്രസിഡണ്ട് പിജി വാസുദേവൻ നായർ, സിഐടിയു ഏരിയ പ്രസിഡൻറ് എ വി ചന്ദ്രൻ, എം എ ഫ്രാൻസിസ് കെ വി നൈജോ, എം കെ മോഹനൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ എന്നിവർ സംസാരിച്ചു എംവിഎ ടി യു ജില്ലാ സെക്രട്ടറി കെ എം അലി സമ്മേളന പരിപാടികൾ വിശദീകരിച്ചു. തൃശ്ശൂർ ജില്ലയിലെ16 ഏരിയകളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി എ ലെജുകുട്ടൻ സ്വാഗതവും യൂണിയൻ ഏരിയ സെക്രട്ടറി അൻവർ സാദിഖ് നന്ദിയും രേഖപ്പെടുത്തി. സംഘാടകസമിതിയുടെ ഭാരവാഹികളായി പി കെ ശിവരാമൻ ചെയർമാൻ കൺവീനർ പി.ആർ പ്രസാദൻ, ട്രഷറർ കെ.വി. നൈജോ എന്നിവരെയും തിരഞ്ഞെടുത്തു.

Comments are closed.