1470-490

സിഐടിയു കണ്ണൂർ ജില്ലാ സമ്മേളനം

സിഐടിയു കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ നടന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗോപാലപേട്ട തിരുവാണി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ കെ. എ രഘുനാദ് അധ്യക്ഷനായി. എൻ.പി ശ്രീനാഥ് രക്തസാക്ഷി പ്രമേയവും, കോട്ടയിൽ ബാബു അനുശോചന പ്രേമേയവും അവതരിപ്പിച്ചു. ടി. പി. ശ്രീധരൻ, എസ്. ടി. ജെയ്സൺ, കാരായി ചന്ദ്രശേഖരൻ, എൻ.പി.ജസീൽ, പി. സുമേഷ്,  തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് ഹരിദാസൻ നഗറിൽ നടക്കുന്ന സമാപന സമ്മേളനം പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

Comments are closed.