1470-490

ചേരുരാൽ സ്ക്കൂളിലെ ‘ഉണർവ്വ്’ ആന്റി നാർക്കോട്ടിക് ക്ലബ്ബും ലഹരി വിരുദ്ധ കാമ്പയിനും ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു

ചേരുരാൽ ഹയർ സെ ക്കന്ററി സ്ക്കൂളിലെ ‘ഉണർവ്വ് ‘ ആന്റി നാർക്കോട്ടിക് ക്ലബ്ബും ലഹരി വിരുദ്ധ കാമ്പയിനും ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു

തിരുന്നാവായ: വിദ്യാര്‍ത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിന്‍റെ ദൂക്ഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ‘ഉണർവ്വ് ‘ ആന്റി നാർക്കോട്ടിക്ക് ക്ലബ്ബ് ആരംഭിച്ചു. ലഹരി വിരുദ്ധ കാമ്പയിന്റെയും ആന്റി നാർക്കോട്ടിക്ക് ക്ലബിന്റെയും ഉദ്ഘാടനം മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ് ഹാരിസ് പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ലോങ്ങ് സർവ്വീസ് ഡക്കറേഷൻ അധ്യാപക അവാർഡ് ജേതാവ് ജലീൽ വൈരങ്കോടിനെ ചടങ്ങിൽ ആദരിച്ചു. നശാമുക്ത് ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി.ഹരികുമാർ, കല്പകഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്ത്, പ്രിൻസിപ്പൽ ടി. നിഷാദ്, പ്രധാന അധ്യാപിക പി.കെ. ശാന്ത, ഉപപ്രധാന അധ്യാപിക കെ. ശാന്തകുമാരി, മാനേജർ ഷാനവാസ് മയ്യേരി, പി.ടി. എ. വൈസ് പ്രസിഡന്റ് ഫൈസൽ ആയപ്പള്ളി, സ്റ്റാഫ് സെക്രട്ടറിമാരായ ഹാരിസ് മാങ്കടവത്ത്, ആർ. പ്രശാന്ത്, ഉണർവ് നോഡൽ ഓഫീസർ എം. സിറാജുൽ ഹഖ്, സ്ക്കൂൾ ലീഡർമാരായ അനന്യ ആനന്ദ്, ടി.വി. ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. സ്ക്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് , സ്റ്റുഡന്റ്സ്പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, നാഷണൽ സർവീസ് സ്ക്കീം എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതികൾ അവതരിപ്പിച്ചു.

Comments are closed.