1470-490

വിഴിഞ്ഞം സമരം പരിഹരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ചെമ്പേരി

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം ദുരിതത്തിലായ തീരദേശ ജനത  ഒറ്റക്കല്ല അവരുടെ ഒപ്പം അതിരൂപതയും കേരളത്തിലെ പൊതു സമൂഹവും ഉണ്ടെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാമ്പ്ലാനി പറഞ്ഞു. വിഴിഞ്ഞം സമരം പരിഹരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.തലശേരി അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിൽ യോഗത്തിന്റെ സമാപന സമ്മേളനം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ കർഷക പക്ഷത്ത് നിന്നും തീരുമാനം എടുക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കുട്ടികളെ ലഹരി മാഫിയകളിൽ നിന്നും രക്ഷിക്കുന്നതിന് ഓരോ ഇടവകകളിലും ജാഗ്രത സമിതികൾ രൂപീകരിക്കുമെന്നും ബോധവത്കരണ പരിപാടികൾ ഊർജ്ജിതമാക്കുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.അതിരൂപതയുടെ രണ്ടാമത്തെ സൗജന്യ ഏയ്ഞ്ചൽ ഡയാലിസിസ് സെന്റർ ഇരിട്ടിയിലും മൂന്നാമത്തെ സെന്റർ ചെറുപുഴയിലും ആരംഭിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.കേരള സഭ ആഹ്വാനം ചെയ്ത  സഭാ നവീകരണ ആചരണത്തിന്റെ  ഭാഗമായി അതിരൂപതയിൽ ആയിരം ദിന കർമ പദ്ധതികൾ ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു.ഇടവകകൾ തോറും നവീകരണ ധ്യാനങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന സെമിനാറുകൾ തുടങ്ങിയവ നടത്തും.പരിസ്ഥിതിലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കെ സി ബി സി സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ചിട്ടുള്ള കാര്യവും ആർച്ച് ബിഷപ്പ് അറിയിച്ചു.വിദ്യാർത്ഥികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഹെൽപ് ഡസ്ക് അതിരൂപത കേന്ദ്രീകരിച്ചു തുടങ്ങുമെന്നും മാർ ജോസഫ് പാമ്പ്ലാനി പറഞ്ഞു.വികാരി ജനറാൾമാരായ മോൺ.ആന്റണി മുതുകുന്നേൽ , മോൺ.ജോസഫ് ഒറ്റപ്ലാക്കൽ ,മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, പ്രൊക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ബെന്നി പുത്തൻനട, ബാബു പാലാട്ടിക്കൂനത്താൻ എന്നിവർ വിവിധ വിഷയങ്ങളിലെ ചർച്ചകൾക്ക് നേതൃത്വം നൽകി.ഡോ. എം ജെ മാത്യു മണ്ഡപത്തിൽ, ബേബി നെട്ടനാനി, ജയിസൻ പുളിച്ചമാക്കൽ, മാർട്ടിൻ തോമാപുരം, അമൽ, സിജോ അമ്പാട്ട്, അജി പാണത്തൂർ, ജോസ് മേമടം, മാത്യു വീട്ടിയാങ്ക ൽ, ജോസ് ജോർജ് പ്ലാത്തോട്ടം, ഫാ. ആന്റണി തെക്കേമുറി, ഫാ.എബ്രഹാം മഠത്തിമ്യാലിൽ, ഷോണി കെ ജോർജ്, ഫാ. ബെന്നി പുത്തൻനട, ഫാ. മാണി മേൽവെട്ടം, ബെന്നി പുതിയാമ്പുറം, സജി വള്ളോപ്പിള്ളിൽ,ഫാ. ജേക്കബ് വെണ്ണായപ്പ ള്ളിൽ, ഐ സി മേരി,ആന്റണി മേൽവെട്ടം ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഡോ. ജോസഫ് തോമസ്, സജി വരമ്പുങ്കൽ  എന്നിവർ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചു.പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ പൗരോഹിത്യ രജത ജൂബിലി ലളിതമായി ആഘോഷിച്ചു.എസ് എം എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളായി ജോഷ്വാ ഒഴുകയിൽ, ലിൻസി പി സാം  എന്നിവർ ജൂബിലി ആശംസകൾ നേർന്നു സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, വിവിധ അൽമായ സംഘടന നേതാക്കളും ബിഷപ്പിനെആദരിച്ചു.ബിഷപ്പിനൊപ്പം ജൂബിലി ആഘോഷിക്കുന്ന ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോൺ ഓണംകുളം, ഫാ. ജെയിംസ് പുത്തൻനട എന്നിവരെയും അനുമോദിച്ചു.മോൺ ആന്റണി മുതുകുന്നേൽ സ്വാഗതവും ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ നന്ദിയും പറഞ്ഞു.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു . തലശ്ശേരി അതിരൂപതയിൽ നിന്നും ദീപിക ഡയറക്ടർ ബോർഡ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി വ്യവസായി ബെന്നി വാഴപ്പള്ളിലിനെയും  ഭാര്യ മഞ്ജുവിനെയും ചടങ്ങിൽ ആർച്ച് ബിഷപ്പ് പൊന്നാടയണിയിച്ചു ആദരിച്ചു.വിവിധ മേഖലകളിൽ ശ്രെദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഫാ.അബ്രാഹം പോണാട്ട്, ബിനീഷ് ചുണ്ടയിൽ, ജോൺ കെ. എം, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ചിഞ്ചു വി ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Comments are closed.