1470-490

ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറ്

പാനൂർ: മുസ്ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് അസീസ് കാങ്ങാടന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചയാണ് ബോംബേറ് നടന്നത്. വീടിന്റെ ഗെയ്റ്റിനാണ് ഉഗ്രശേഷിയുള്ള ബോംബറിഞ്ഞത്. സമാധാന അന്തരീക്ഷം തകർത്തു നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള 
തൽപ്പരകക്ഷികളുടെ കുൽസിത ശ്രമം തിരിച്ചറിയണമെന്നും കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ ഷാഹുൽ ഹമീദ്  ആവശ്യപ്പെട്ടു. സംഭവ സ്ഥലം ലീഗ് നേതാക്കൾ സന്ദർശിച്ചു.

Comments are closed.