1470-490

കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് നാക് പിയർ ടീം വിസിറ്റ് നാളെ തുടങ്ങും

അരീക്കോട്: ആറ് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് നിസ്സീമമായ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന അൻവാറുൽ ഇസ്ലാം അറബിക് കോളേജിലെ നാക് പിയർ ടീമിന്റെ ദ്വിദിന സന്ദർശനം തിങ്കളാഴ്ചതുടങ്ങും. എ.ഐ.എ കോളേജ് കേന്ദ്ര സർക്കാറിന്റെ നാഷണൽ അസസ്മെന്റ് & അക്രഡിറ്റേഷൻ കൗൺസിൽ (നാക്ക്) പരിശോധനക്ക് ആദ്യമായിട്ടാണ് വിധേയമാവുന്നത്.സ്ഥാപനത്തിൽ ഹെൽത്ത് ആന്റ് ഫിറ്റ്നെസ് സെന്റർ, ആംഫി തിയറ്റർ, കീരി യ, കാന്റീൻ, ഹോസ്റ്റൽ ബ്ലോക്ക്, പുതിയ അടുക്കള, വിവിധ സ്പോർട്ട്സ് കോർട്ടുകൾ,ഐസിടി, കുട്ടികളുടെ പാർക്ക്, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ, പാത്ത് വേകൾ തുടങ്ങി വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സന്ദർശനത്തോടനുബന്ധിച്ച് പൈതൃക മ്യൂസിയം, സാംസ്കാരിക പരി പാടി, എക്സിബിഷൻ, കാലിഗ്രാഫി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.അരീക്കോട് ചേർന്ന പത്ര സമ്മേളനത്തിൽ പ്രിൻസിപ്പാൾ ശാക്കിർ ബാബു കുനിയിൽ, കോളേജ് കമ്മിറ്റി പ്രസി ഡന്റ് പ്രൊഫ.കെ എ നാസിർ, സെക്രട്ടറി എൻ.മുഹമ്മദ് മാസ്റ്റർ, ട്രഷറർ പി.പി നജീബ് റഹ്മാൻ, കമ്മിറ്റിയംഗം ഗഫൂർ കുറുമാടൻ, ഐ.ക്യു.എ.സി കോ-ഓർഡിനറ്റർ ഡോ: .കെ കെ നിജാദ് എന്നിവർ പങ്കടുത്തു

Comments are closed.