1470-490

കോനൂർ ഓണംകളി: സെപ്റ്റംബർ 25 ഞായർ

കൊരട്ടി: മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണംകളി മത്സരം നടക്കുന്ന കോനൂരിലെ അഖില കേരള ഓണക്കളി മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്നു. ഓണംകളി മത്സരത്തിൽ പ്രശസ്ത ടീമുകളായ നടനകലാവേദി പൊഞ്ഞനം- കാട്ടൂർ, നിസരി കലാഭവൻ നടവരമ്പ്, ഭരതം ആർട്സ് ഇരിങ്ങാലക്കുട എന്നി ടീമുകൾ അണിനിരക്കും.പ്രശസ്ത സിനിമാ താരങ്ങളായ സിജു വിത്സൻ, കൈലാഷ്,നീരജ് മാധവൻ, ഹരിശ്രീ അശോകൻ, സരയൂ മോഹൻ, അപർണ്ണദാസ്, ശ്രീരേഖ, നീന കുറുപ്പ് സംവിധായകൻ വിനയൻ, പുല്ലാംങ്കുഴൽ വിദഗ്ധൻ രാജേഷ് ചേർത്തല, തിരക്കഥകൃത്ത് അഭയകുമാർ എന്നിവർ അഥിതികളായി എത്തിച്ചേരുമെന്ന് സംഘാടക സമതി ഭാരവാഹികളായ പി.സി.ബിജു, അഡ്വ.കെ.ആർ.സുമേഷ്, സിന്ധു ജയരാജൻ, ഡേവീസ് പാറേക്കാടൻ, ശ്രീജിത്ത്. പി.ആർ, ബിബിൻ.ടി.എസ് എന്നിവർ അറിയിച്ചു. ഓണക്കളി വേദിയിൽ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, ശ്രീരേഖ, അനാമിക അജിത്ത് കുമാർ എന്നിവർക്ക് പ്രതിഭാ പുരസ്ക്കാരം സമർപ്പിക്കും. ഓണക്കളി മത്സരത്തിൽ മികച്ച പാട്ട് കാരൻ, മികച്ച കളിക്കാരൻ, ഭാവി താരം എന്നി പ്രത്യേക അവർഡുകളും ഒരുക്കിയിട്ടുണ്ട്.രാമായണം,മഹാഭാരതം അടിസ്ഥാനമാക്കി നടക്കുന്ന നൃത്തരൂപമാണ് ഓണക്കളി. ഒരു ടീമിൽ 40 മുതൽ 50 കലാകാരൻമാർ ആണ് ഓണക്കളി ടീമിൽ ഉണ്ടാവുക.

Comments are closed.