1470-490

എന്‍ഐഎ-ഇഡി അന്യായ അറസ്റ്റ്; ജനാധിപത്യ വിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം-സാംസ്‌കാരിക പ്രവര്‍ത്തകര്‍

കേന്ദ്ര സര്‍ക്കാര്‍ സംഘടിക്കാനുള്ള പൗരന്റെ ഭരണഘടന അവകാശങ്ങള്‍ക്ക്‌മേല്‍ കടന്നുകയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂനപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത ഇഡി-എന്‍ഐഎ നടപടി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിമത ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന ഫാഷിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍. സംഘപരിവാറിനെതിരേ നിലപാട് സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും വേട്ടയാടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉയരണം. ഇഡി, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ ഏജന്‍സികള്‍ എന്നതില്‍ നിന്ന് മാറി ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഏതെങ്കിലും ഒരു സംഘടനയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല. മറിച്ച് ഏത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവിനേയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും, തുറുങ്കിലടക്കാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡല്‍ഹി ആരോഗ്യമന്ത്രിയെ തടവിലാക്കിയിട്ട് മാസങ്ങളായി. ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ ബിജെപി ഇതര സംസ്ഥാനത്തെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നേരേ റെയ്ഡ് തുടരുകയാണ്. സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി കേസ് കൊണ്ട് വേട്ടയാടുകയാണ്. കേരളത്തില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ന്യൂനപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും ഈ അര്‍ഥത്തില്‍ പ്രതികാര നടപടിയായേ ജനാധിപത്യ കക്ഷികള്‍ക്ക് കാണാന്‍ സാധിക്കൂ. ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുതയോടെ മാത്രം കാണുന്ന, അവരുടെ സഞ്ചാര-ഭക്ഷണ-അഭിപ്രായ സ്വാതന്ത്ര്യത്തെ നിരന്തരം അപഹസിച്ച്‌കൊണ്ടിരിക്കുന്ന വിഭാഗങ്ങളാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ദലിതുകളെയും ക്രിസ്തുമതവിശ്വാസികളെയും വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മനുവാദ പ്രത്യയ ശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീതിയുക്തമായ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. സംഘപരിവാറിനെതിരേ ശബ്ദിച്ചിരുന്ന കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പന്‍സാരയെയും സ്റ്റാന്‍ സ്വാമിയെയും ഇല്ലാതാക്കിയ അതേ ജനാധിപത്യ വിരുദ്ധശക്തികള്‍ തന്നെയാണ് അറസ്റ്റും റെയ്ഡുമായി ഇപ്പോള്‍ രംഗത്ത് വരുന്നത്. വ്യാജ ആരോപണങ്ങളുന്നയിച്ച്് വ്യക്തികളെയും സംഘടനകളെയും സംശയത്തിന്റെ നിഴലിലാക്കി വേട്ടയാടാന്‍ ഫാഷിസ്റ്റ് ശക്തികളെ അനുവദിക്കരുത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏകശിലാ രൂപത്തിലുള്ള ഹിന്ദുത്വ രാഷ്ട്രപ്രഖ്യാപനത്തിലേക്കുള്ള ചവിട്ട് പടിയായേ ഈ നീക്കങ്ങളെ ജനാധിപത്യ ശക്തികള്‍ക്ക് കാണാന്‍ സാധിക്കൂ. ന്യൂനപക്ഷ സംഘാടനത്തിന് നേരെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ തുടര്‍ച്ചയാണ്. ഭരണകൂടം ഈ വേട്ടയില്‍ നിന്ന് പിന്മാറണമെന്നും നേതാക്കളെ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു.ഒപ്പുവച്ചവര്‍ 1. മാരായമുട്ടം രാജേഷ്2. പ്രസീത അഴീക്കോട്3. സജീദ് ഖാലിദ്4. സുജ ഭാരതി5. വിനീത വിജയന്‍6. തോമസ് ജോസഫ്7. അജി വാണീരയ്യം8. നജ്ദ റൈഹാന്‍9. അഷ്‌റഫ് പുറക്കുന്നില്‍10. അയിരൂര്‍ ബാബു നെയ്യാറ്റിന്‍കര11. കെഎ ഷഫീഖ്12. മുംതാസ്13. ജോസഫ് അടിമാലി14. ഗോമതി 15. നിഷാദ് തിരുവങ്ങാടന്‍ കണ്ണൂര്‍16. അഭിലാഷ് പടച്ചേരി17. നജ്ദ റൈഹാന്‍ 18. ദിവാകരക്കുറുപ്പ് ആലപ്പുഴ19. അരുണ്‍ കാര്‍ത്തികേയന്‍20. കബീര്‍ പോരുവഴി21. ജബീന ഇര്‍ഷാദ്22. കെപിഒ റഹ്മത്തുല്ല23. എഎം നദ്‌വി

Comments are closed.