
കോട്ടക്കൽ: മരവട്ടം ഗ്രെയ്സ് വാലി കോളജ് കാംപസിൽ മൂന്നു ദിവസമായി നടന്നു വന്ന അത്തിപ്പറ്റ ഉസ്താദ് സ്മാരക കെട്ടിട ഉദ്ഘാടനവും വാഫി -വഫിയ്യ സനദ് ദാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനവും സനദ് ദാന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തു കോയ തങ്ങൾ നിർവഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി അധ്യക്ഷനായി. അത്തിപ്പറ്റ ഉസ്താദ് സ്മാരക വാഫി കോളജ് കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം ഫൈസി ആ ദൃശ്ശേരി സനദ് ദാന പ്രഭാഷണം നിർവഹിച്ചു. എസ്. ഹമീദാജി ആമുഖ ഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എം.പി മുസ്തഫൽ ഫൈസി, ഹംസ കൂട്ടി മുസ്ലാർ ആ ദൃശ്ശേരി, അബ്ദുസലാം ബാഖവി തൃശ്ശൂർ, ഇ ടി മുഹമ്മദ് ബഷീർ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുറുക്കോളി മയ തീൻ എം.എൽ.എ, പി.ഉബൈദുള്ള എം.എൽ.എ, അബ്ദുൽ ഗഫൂർ ഖാസിമി, കെ.എ റഹ്മാൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, അഹമ്മദ് വാഫി കക്കാട്, ഇ.കെ മൊയ്തീൻ ഹാജി സംസാരിച്ചു.
Comments are closed.