1470-490

മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത സംഭവം: മാധ്യമ പ്രവർത്തകർ പ്രതിഷേധത്തിൽ

മലപ്പുറം: മഞ്ചേരിയിൽ മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യുകയും ക്യാമറ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധത്തിൽ. സംഭവത്തെ തുടർന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സാലി മേലാക്കാം, ജില്ലാ സെക്രട്ടറി പ്രവീൺ പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ എസ്.പി. അടക്കമുള്ളവർക്ക് പരാതി നൽകി. കൃഷ്ണ പ്രിയ എന്ന മാധ്യമ പ്രവർത്തകക്ക് നേരെയാണ് ബസ് ജീവൻക്കാരായ അക്രമികൾ കയ്യേറ്റം നടത്തിയത്. ബസ് ജീവനക്കാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി അവർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ വാർത്ത ആക്കാൻ ചെന്നതായിരുന്നു കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗമായ വനിതാ റിപ്പോർട്ടറും ക്യാമറമാനും. ഇതിനിടയിലേയ്ക്ക് കയറി വന്ന ബസ് ജീവനക്കരായ ചില ഗുണ്ടകൾ ആണ് റിപ്പോർട്ടർ കൃഷ്ണപ്രിയയേയും ക്യാമറാ മാനേയും പിടിച്ച് തള്ളി പരിക്കേൽപ്പിച്ചതും ക്യാമറ നശിപ്പിച്ചതും പ്രശ്നങ്ങൾ ഉണ്ടാക്കിയതും. സംഭവത്തിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടന്നു. കേരള പത്ര പ്രവർത്തക അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സലിമേലക്കം നേതൃത്വം നൽകി. സംഭവത്തിൽ അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ, ജില്ലാ സെക്രട്ടറി പ്രവീൺ പരപ്പനങ്ങാടി, സ്റ്റേറ്റ് കമ്മറ്റി മെമ്പർ എ. ആർ. കാരങ്ങാടൻ, അസ്സോസിയേഷൻ അരീക്കോട് മേഖലാ ഭാരവാഹികളായ മുഹമ്മദ് അരീക്കോട്, മധു അരീക്കോട് എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584