1470-490

മാധ്യമ പ്രവർത്തകയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം

അരീക്കോട് : മഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകയെ ബസ് ജീവനക്കാർ കയ്യേറ്റം ചെയ്യുകയും സഹപ്രവർത്തകന്റെ ക്വാമറ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അരീക്കോട് പ്രസ് ഫോറം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. വിവരങ്ങള്‍ ജനങ്ങള്‍ക്കു മുന്‍പില്‍ എത്തിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തടയിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. മാധ്യമ സ്വാതന്ത്ര്യത്തെ തടഞ്ഞു നിര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാന്‍ പാടില്ലെന്നും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എ.ആർ. കാരങ്ങാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു അരീക്കോട്, കെ.ടി. ബക്കർ, എൻ.സി. ഷരീഫ്, കൃഷ്ണൻ എരഞ്ഞിക്കൽ , യാസീൻ ബിൻ യൂസഫ് , ഉമറലി ശിഹാബ് വാഴക്കാട്, സമദ് കുനിയിൽ, എം.പി.മുഹമ്മദ്, വി. റഹ്മത്തുള്ള, റിയാസ് കാവനൂർ, സൈഫുദ്ദീൻ കണ്ണനാരി എന്നിവർ പ്രസംഗിച്ചു.

Comments are closed.