1470-490

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ CITU ചാലക്കുടി മേഖല സമ്മേളനം

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ CITU ചാലക്കുടി മേഖല സമ്മേളനം ന്യൂ അരുൺ ഡ്രൈവിംഗ് സ്കൂൾ ഹാളിലെ , സ: ഷൈൻ നഗറിൽ വച്ച് സ: കെ.കെ രവിയുടെ അദ്ധ്യക്ഷതയിൽ , CITU , ജില്ലാ സെക്രട്ടറി സ: ജീ . രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിക്കുകയും, ജില്ലാ ജോയി : സെക്രട്ടറി സ: MK വാസു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു , പുതിയ ഭാരവാഹികളായി, സ: KK രവി , (പ്രസിസന്റ്) സ: വേണുഗോപാൽ (വൈ: പ്രസിഡന്റ്) സ: വിദ്യാസാഗർ (സെക്രട്ടറി), സ: ഷിബുജി(ജോ: സെക്ടറി)സ : PB സുമി(ട്രഷറർ) ആയും , പതിനൊന്നംഗഎക്സിക്യൂട്ടീവ് കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു , സ : സുമി PB, സ്വാഗതവും, സ : വിദ്യാസാഗർ നന്ദിയും പറഞ്ഞു ! ഡ്രൈവിംഗ് സ്കൂൾ മേഖലയാകെ കേന്ദ്രം ഭരിക്കുന്ന BJP സർക്കാരിന്റെ തെറ്റായ നിയമ സംഹിതകൾ കാരണം തകർന്ന് തരിപ്പണമായ സ്ഥിതിവിശേഷമാണ് , റോഡ് സുരക്ഷാ ബിൽ, അക്രിഡിറ്റേഷൻ, 15 വർഷം കഴിഞ്ഞാൽ വാഹനം നിരത്തുകളിൽ നിന്നും നിർമാർജനം ചെയ്യുക , ടാക്സ് , ഇൻഷൂറൻസ് , സ്പെയർ പാർട്ട്സ് വിലവർദ്ധനവ് എന്നിവ കാരണം ഡ്രൈവിംഗ് സ്കൂൾ മേഖല തകർന്നിരിക്കയാണ് ! കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കാൻ തയ്യാറായിരിക്കയാണ് കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ , ഇതവസാനിപ്പിക്കണമെന്ന് ,സ: G.രാധാകൃഷ്ണൻ ,ഉൽഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി !

Comments are closed.