1470-490

വാഹനാപകടത്തിൽ യുവാവ് മരിച്ചു

തലശേരി: മാക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുന്നോൽ കുറിച്ചിയിൽ എ.വി ഹൗസിൽ ഫാഹിം (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. ഫാഹിം സഞ്ചരിച്ച ബൈക്കിൽ എതിരെവന്ന മറ്റൊരു വാഹനമിടിക്കുകയായിരുന്നു. വാഹനം ഏതാണെന്നു വ്യക്തമായിട്ടില്ല. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച സഹയാത്രികന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഫാഹിം എസ്.കെ.എസ്.എസ്.എഫ് പുന്നോൽ യൂനിറ്റ് ട്രഷററും എം.എസ്.എഫ് പുന്നോൽ യൂനിറ്റിൻ്റെ ജോയ്ൻ്റ് സെക്രട്ടറിയുമാണ്. തലശേരി ലുലു സാരിസിലെ ജീവനക്കാരനാണ് ഫാഹിം. അസ്സൂട്ടിയുടെയും സൈുന്നിസയുടെയും മകനാണ്. സഹോദരങ്ങൾ: ശബ്നം, ഫർഹാൻ, ഫെമിന.മൃതദേഹം തലശേരി പൊലിസ് ഇൻക്വസ്റ്റ് നടത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584