1470-490

ബ്രൌൺഷുഗർ കടത്തുന്നതിനിടയിൽ 4 യുവാക്കൾ കുടുങ്ങി

തലശ്ശേരി: മാരക ലഹരിയായ ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാൽവർ സംഘം പോലീസ് പിടിയിൽ. തലായിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺ ഷുഗറുമായി 4 യുവാക്കൾ തലശ്ശേരി പോലീസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ എൽ യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർ സിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം അനിൽ അറസ്റ്റ് ചെയ്തത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്ക് മരുന്ന്  വിൽപന നടത്തുന്ന വൻ സംഘമാണ പിടിയിലായതെന്ന് പോലീസ് പറയുന്നു. ഇവരുടെ സ്വത്ത് വകകൾ കണ്ട് കെട്ടാനും തീരുമാനിച്ചു. പ്രതികൾ സഞ്ചരിച്ച രണ്ട് കാറും പിടിച്ചെടുത്തു. ഇവർക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ മയക്ക് മരുന്ന് വിൽപന നടത്തിയതിന് കേസുകളുണ്ട്. തലശ്ശേരി മേഖലകളിൽ പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനം. എസ് ഐ  ഷെമി മോൾ , അനിൽ കുമാർ , അരുൺ ,ജിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584