1470-490

വാഷും വാറ്റുപകരണങ്ങളും പിടികൂടി

മേലൂർ പിണ്ടാണിയിൽ നെടുമ്പിള്ളി വീട്ടിൽ നാരയണൻ മകൻ ശിവൻ നാരായണനാണ് 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി പിടിയിലായത് . കൊരട്ടി SHO B K അരുണിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന ഇരു നില വീടിന്റെ മുകളിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും കൊരട്ടി പോലീസ് പിടിച്ചെടുത്തത്. കൊരട്ടി SHO B K അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ SI മാരായ സൂരജ് C S, സജി വർഗ്ഗീസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ASI വിനോദ്, കൊരട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടെസ്സി K T, നിധീഷ്, സിവിൽ പോലീസ് ഓഫീസർ മാരായ സജീഷ് കുമാർ പി.കെ, ജിബിൻ വർഗ്ഗീസ്, ഷാജി മാധവൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Comments are closed.