1470-490

വെട്ടത്തു നാട്ടിലെ മുറിവഴിക്കൽ കുടുംബ സംഗമവും ആദരവും ശ്രദ്ധേയമായി

തിരൂർ: ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച വെട്ടത്ത് നാടിലെ അതിപുരാതന കുടുംബമായ മുറി വഴിക്കൽ തറവാടിന്റ കുടുംബ സംഗമവും ആദരവും ശ്രദ്ധേയമായി.ഉണ്ണ്യാൽ സിറ്റി പ്ലാസയിൽ നടന്ന സംഗമം മണ്ണാർക്കാട് എം എൽ എൽ യും മുറിവഴിക്കൽ കുടുംബാഗവുമായ അഡ്വ: എൻ.ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മുറിവഴിക്കൽ കുടുംബത്തിന്റെ ഡിജിറ്റൽ ഫാമിലി മാഗസിൻ സംഗമത്തിൽ സമർപ്പിച്ചു. കുംടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിക്കുകയും വിവിധ മേഖലകളിൽ ഉന്നത വിജയം കെെവരിച്ചവരെ ആദരിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങൾ ശ്രദ്ധേ യമായി. എം ടി മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹൈദരലി കാനൂർ , സി.എം. ഫൈസൽ, ടി.വി. റംഷീദ ടീച്ചർ, സി എം ഉമ്മർ , ഹമീദ് മുറിവഴിക്കൽ , മുഹമ്മദ് കുട്ടി കുന്തോളിൽ, സൈനുദ്ദീൻ മാടക്കം തടത്തിൽ , ഹൈദർ കളത്തിൽ ജമാൽ കലന്തർ, മുഹമ്മദലി കളത്തിൽ, എം.ടി. കോയ , ഹംസ മാടക്കംതടത്തിൽ എന്നിവർ സംസാരിച്ചു.ഫോട്ടോ: മുറിവഴിക്കൽ കുടുംബ സംഗമം അഡ്വ. എൻ. ഷംസുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0