1470-490

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം- അബ്ദുസമദ് സമദാനി എം പി

ചേലേമ്പ്ര ഗ്രാമപഞ്ചായ ത്ത് സംഘടിപ്പിച്ച വിദ്യാകിരൺ പുരസ്കാര വിതരണ ചടങ്ങ് അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്യുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: മദ്യത്തിനും മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം- എം പി അബ്ദു സമ്മദ് സമദാനി എം പി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാകിരൺ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം മയക്കുമരുന്ന് പോലെയുള്ള ലഹരിക്കെതിരെയുള്ള പോരാട്ടം നാം ശക്തിപ്പെടുത്തണം. കുട്ടികളുടെ കായിക ശേഷിയും ബുദ്ധിവികാസവും സാധ്യമാക്കുന്ന പദ്ധതികൾ രൂപപ്പെടുത്തണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നല്ല മനുഷ്യരെ വാർത്തെടുക്കലായിരിക്കണം. നീതിബോധമുള്ള ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ തുടങ്ങിയ എല്ലാ ഉദ്യോഗസ്ഥന്മാരും ഉണ്ടാവണം. ഉദ്യോഗസ്ഥ സമൂഹം സാമൂഹ്യ പ്രതിബദ്ധതയുള്ളവരായിക്കണം. നല്ല അമ്മമാരും നല്ല അച്ഛന്മാരും ഉണ്ടായാൽ നമുക്ക് നല്ല കുട്ടികളും ഉണ്ടാകും. വെറും വികസനമെന്ന് മുറവിളി കൂട്ടുന്ന സമ്പ്രദായം മാത്രമാകരുത്. പഞ്ചായത്ത് ഭരണകൂടങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പി.വിഹാൻ (നീന്തൽ- സാഹസികത ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്) ആഷിർച്ചേലൂപ്പാടം (നീന്തൽ കോച്ച്) ആർദ്ര ഷാജി (എൻസിസി ദേശീയ പുരസ്കാരം) ടി കെ അജിത് കുമാർ (കാർഷിക ഗവേഷണം) ഡോക്ടർ വി. പി. റിൻഷില (ആരോഗ്യം) എന്നിവരെയും എസ്എസ്എൽസി പ്ലസ് ടു മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റ് എ പി ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പി ദേവദാസ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആലിപ്പറ്റ ജമീല, കെ പി അഫ്സ ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ടിപി സമീറ ടീച്ചർ, സെക്രട്ടറി ജസീ വർഗീസ്, സി ഹസ്സൻ,കെ എൻ ഉദയകുമാരി,ദേവകി അമ്മ മെമ്മോറിയൽ കോളേജ് അസിസ്റ്റന്റ് മാനേജർമാരായ പി വി ശ്രീഹരി വി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584