1470-490

ടെക്സ്റ്റയിൽ മിൽ തൊഴിലാളികളുടെ കുടിശ്ശിക: സർക്കാർ ഇടപെട്ടില്ലെങ്കിൽ കടുത്ത പ്രക്ഷോഭം: അഡ്വ: എം. റഹ്മത്തുള്ള എടരിക്കോട് ടെക്സ്റ്റയിൽസ് എസ്.ടി.യു 36ാം വാർഷിക സമ്മേളനം നടത്തി

കോട്ടക്കൽ : പൊതുമേഖല സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയിൽസിലെ തൊഴിലാളികളുടെ ഗ്യാറ്റിവിറ്റി, പ്രോവിഡന്റ് ഫണ്ട്, എന്നിവ തൊഴിലാളികൾക്ക് അനുവദിക്കാൻ സർക്കാർ നിസ്സംഗത കാണിച്ചാൽ കടുത്ത പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ: എം.റഹ്മത്തുള്ള . എടരിക്കോട് ടെക്സ്റ്റയിൽസ് എംപ്ലോയീസ് ഒർഗനൈസേഷൻ (എസ്.ടി.യു.) 36ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം സ്വതന്ത്രത്തിന്റെ 75ാം വാർക്ഷികം ആഘോഷികുംമ്പോഴും ഇന്ത്യയയുടെ പല ഭാഗത്തും തൊഴിലാളികൾ പട്ടിണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് മുതലാളിമാർക്ക് സർക്കാർ ഒത്താശ ചെയ്യുന്ന സമീപനം അവസാനിപ്പിച്ചാൽ തന്നേ ഇന്ത്യയിലെ പാവപെട്ട ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാൻ സാധികുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന പിണറായി സർക്കാറിന്റെ നിലപാട് അവസാനിപ്പിക്കണം. കേന്ദ സർക്കാറും കേരള സർക്കാറും നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. സമ്മേളന നഗരിയിൽ രാജ്യത്തിന്റെ 75ാം സ്വതന്ത്ര വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. പി.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മണമ്മൽ ജലീൽ , എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ മുല്ലപ്പള്ളി, സിദ്ധീഖ് താനൂർ, ഇ.കെ. സൈതു ബിൻ, ഇ. അലവി,പി. മൂസ്സകുട്ടി, ടി. അലി, വി.പി.കുഞ്ഞാലി, പി.കെ. നളിനി, എം.സി. തില, കെ.മൊയ്തീൻ കുട്ടി, വി.ടി.അബ്ദുള്ള, കെ.പി.സുബ്രമണ്യൻ, പി.അബ്ദു റഹീം, ഒ. സിദ്ധീഖലി, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അബ്ദുറഹിമാൻ രണ്ടത്താണി (പ്രസിഡന്റ്) പി.സിദ്ധീഖ് (വ : പ്രസി.) സിദ്ധീഖ് താനൂർ (ജന: സെക്രട്ടറി) ടി. അലി (ട്രഷറർ) പി.എം. സയ്യിദ് ഹുസൈൻ തങ്ങൾ, കെ.പി.സുബ്രമണ്യൻ, കെ.അബ്ദുൽ നാസർ (വൈ.പ്രസി.) പി.കെ.മുഹമ്മദ് ഷാഫി, വി.ടി.അബ്ദുള്ള, എം.മുഹമ്മദ് ഷഫീക്ക് (ജോ: സെക്രട്ടറി)

Comments are closed.