1470-490

നീതി പുലരണം വിലങ്ങു അഴിയണം: പി.ഡി.പി. പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ : പി.ഡി.പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ജയിലിലടച്ചത്തിന്റെ 17 വർഷം തികയുന്ന ആഗസ്റ്റ് 17 ന് പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ പ്രതിഷേധ സംഗമവും മാർച്ചും നടത്തി. കോട്ടക്കൽ ബസ്റ്റാന്റിൽ നിന്ന് തുടങ്ങിയ മാർച്ച് എടരിക്കോട് സമാപിച്ചു. സമാപന ചടങ്ങിൽ സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു ടി.എ മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു , നിസാം കാളമ്പാടി, ടി.കെ. സലിം ബാബു, ശശി പൂവൻചിന, അബ്ദുൽ ബാരി ഇർഷാദ്, ഹുസൈൻ മറക്കര , സരോജിനി രവി , യു.കെ സിദ്ധീഖ്, സക്കീർ പരപ്പനങ്ങാടി , ബീരാൻ ഹാജി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584