1470-490

പദയാത്ര സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട്: 75 ആം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി കി ഗൗരവ് പദയാത്ര സംഘടിപ്പിച്ചു. യൂത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര രാജ്യത്തിൻ്റെ സംരക്ഷണത്തിൽ മുഖ്യപങ്കു വഹിക്കുന്ന ജവാന്മാരോടെ പ്രതിനിധി റിട്ട. ഹോണററി ക്യാപ്റ്റൻ വി.പി.രാഘവൻ ജാഥാ ലീഡർ അറത്തിൽ സുന്ദരന് ദേശീയ പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കുളം ബസാറിൽ കെ.സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.വി.രാജീവൻ മാസ്റ്റർ, പി.കെ.അർഷാദ്, എ.ദിനേശൻ, എന്നിവർ പ്രസംഗിച്ചു.

Comments are closed.