1470-490

കവർച്ച കേസ് : പ്രതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണ്ണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ല എന്ന കാര്യത്തിന് താനൂർ സ്വദേശിയായ ഷെമീർ എന്നയാളെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചു വരുത്തി പരാതിക്കാരനെ ചാപ്പപ്പടിയിൽ വച്ചും അരിയല്ലൂർ NC ഗാർഡന്റെ പുറകുവശം ബീച്ചിൽ വച്ചും മർദ്ദിക്കുകയും ടിയാന്റെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 15000 രൂപയും കവർച്ച ചെയ്ത കേസിലെ 4 പ്രതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുഹമ്മദ് കോയ മകൻ 39 വയസുള്ള മുജീബ് റഹ്മാൻ, ചെട്ടിപ്പടി ചെട്ടിപ്പടി അങ്ങാടി ബീച്ചിൽ അയ്യാപ്പേരി വീട്ടിൽ മുഹമ്മദ് കുട്ടി മകൻ 44 വയസുള്ള അസൈനാർ, ചെട്ടിപ്പടി ബീച്ചിൽ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽ ഖാലിദ് മകൻ 35 വയസുള്ള റെനീസ്, ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഉമ്മർകോയ മകൻ 35 വയസുള്ള ഷെബീർ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈ മാസത്തിൽ സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണം തട്ടിയതിന്റെ കമ്മീഷൻ 5 ലക്ഷം രൂപ കിട്ടണം എന്നും പറഞ്ഞാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണിലെ വാട്സ് ആപ്പ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മദ്ധ്യസ്ഥ ചർച്ച നടത്തിയെന്നു പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി CI ഹണി കെ.ദാസ്, SI പ്രദീപ് കുമാർ , MV സുരേഷ്, പോലീസുകാരായ സുധീഷ് ,സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ ആൽബിൻ ,ജിനു, അഭിമന്യു, വിപിൻ, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Comments are closed.