1470-490

കാറപകടത്തിൽ മരിച്ചു

തലശ്ശേരി : മാടപ്പീടിക പള്ളിക്കു സമീപം കാറപകടത്തിൽ റിട്ട. അധ്യാപിക മരണമടഞ്ഞു. ചൊക്ലി റജിസ്റ്റർ ഓഫീസിനു സമീപം സദ് മയിൽ  സത്യ ഭായ് ( 78) ആണ് മരണപ്പെട്ടത്. (കൊളവല്ലൂർ ഹൈസ്കൂൾ) തലശ്ശേരി ഭാഗത്തു നിന്നും ചൊക്ലി ഭാഗത്തേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഇന്നലെ വൈകിട്ട് 3.30 ഓടെ മാടപ്പീടിക പള്ളിക്കു സമീപം മതിലിലിടിച്ച് അപകടത്തിൽ പെട്ടത്. കാർ ഓടിച്ചിരുന്ന ഭർത്താവ്  മനോഹരനും പരിക്കേറ്റിട്ടുണ്ട്. (റിട്ട. അധ്യാപകൻ രാമവിലാസം ഹൈസ്കൂൾ). മക്കൾ ഷറി (ദന്ത ഡോക്ടർ ബാംഗ്ലൂർ), ഷാജ് മനോഹർ (സോഫ്റ്റ് വെയർ എഞ്ചിനിയർ യു. കെ). സഹോദരങ്ങൾ  ശ്രീധരൻ (റിട്ട.എഞ്ചിനിയർ കോഴിക്കോട്), സുരേഷ്, വിജയകുമാരി (റിട്ട. ടീച്ചർ ഭാഷ പോഷിണി എൽ. പി. സ്കൂൾ പൊയിലൂർ), സൗദാമിനി, കനകവല്ലി, (റിട്ട. ടീച്ചർ ഭാഷ പോഷിണി എൽ. പി. സ്കൂൾ പൊയിലൂർ), രത്നവല്ലി. പരേതരായ ബാലകൃഷ്ണൻ, സഹദേവൻ, ബസുമതി.

Comments are closed.