1470-490

ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിച്ചു

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുട്ടികൾ അണിനിരന്ന് ഭാരത ഭൂപടം തീർത്തപ്പോൾ

കോട്ടക്കൽ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോൽസവം സംഘടിപ്പിച്ചു. നിയോജക മണ്ഡലം എം.എൽ.എ ഫ്രൊഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് എസ്.പി.സി കേഡറ്റുകളുടെ പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ വേഷം ധരിച്ച വിദ്യാർത്ഥികൾ, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്,എസ്, ഫുട്ബോൾ അക്കാദമി എന്നിവയിലെ കുട്ടികൾ പരേഡിൽ അണിനിരന്നു.കുട്ടികൾ അണിനിരന്ന് ഭാരത ഭൂപടം തീർത്തു.വിദ്യാർത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി. ചടങ്ങിൽ വാർഡ് കൗൺസിലർ എം ഹനീഫ,സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടക്കൽ,സിവിൽ പോലീസ് ഓഫീസർ സബാസ്റ്റ്യൻ വർഗ്ഗീസ്, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി,സ്റ്റാഫ് സെക്രട്ടറി എം.ടി ജുമൈല എന്നിവർ സംബന്ധിച്ചു.

Comments are closed.