1470-490

സ്വാതന്ത്ര്യ ദിന സദസ്സ്

തലശ്ശേരി: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തലശ്ശേരി മുസ്ലിം അസോസിയേഷൻ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. എം എസ് എസ് കുട്ട്യമ്മു സെൻ്ററിൽ നടന്ന പരിപാടി ജില്ലാ ജഡ്ജ്  വി പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയത്തിൽ ചരിത്ര ഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ വി കെ കുട്ടു സാഹിബ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ടി എം എ പ്രസിഡന്റ് എ പി അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ സി രഘുനാഥൻ, പ്രഫസർ എ പി സുബൈർ, അഡ്വ. ടി പി സാജിദ്, പി എം അബ്ദുൽ ബശീർ സംസാരിച്ചു. 1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി ഭരണഘടനാ നിർമ്മാണ സമിതിയിൽ നിയുക്ത പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു പ്രസംഗിക്കുന്നതിൻ്റെ അപൂർവ്വ ചിത്രം വി  കെ കുട്ടു സാഹിബ് വിശിഷ്ടാഥികൾക്ക് സമ്മാനിച്ചു. സ എ അബൂബക്കർ സ്വാഗതവും എ കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Comments are closed.