1470-490

സ്വാതന്ത്യദിനാഘോഷം ലീഡർ സ്ക്വയറിൽ

കുറ്റിക്കാട് ലീഡർ സ്ക്വയറിൽ അറുപത്തിയേഴാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തിയും ഭരണഘടന സംരക്ഷണ സദസ്സും, മധുരം നല്കിയും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജുവിൻ കല്ലേലി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ബെസ്റ്റിൻ കറുകപറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും യൂത്ത് കോൺഗ്രസ് മണ്ടലം സെക്രട്ടറി സോമി കുര്യൻ സ്വാഗതം ആശംസിക്കുകയും പ്രവാസി കോൺഗ്രസ് മണ്ടലം പ്രസിഡൻ്റ് ജെസ്റ്റിൻ കരിപ്പായി, ബൂത്ത് പ്രസിഡൻ്റുമാരായ ഷാജു പുതിയേടത്ത്, ജോബി കല്ലേലി എന്നിവർ സംസാരിക്കുകയും.സിറിൽ പേങ്ങിപറമ്പിൽ, പോളി പൈനാടത്ത്, ഷാജു വല്ലൂരാൻ,ജോയ് മാളിയേക്കൽ എന്നിവർ നേതൃത്വം നല്കുകയും മുൻ വാർഡ് മെംബർ ഡേവീസ് വടക്കൻ നന്ദി പറഞ്ഞ് ആഘോഷങ്ങൾ അവസാനിച്ചു.

Comments are closed.