1470-490

അന്തരിച്ചു

വി കുമാരൻ

എരുവട്ടി കാപ്പുമ്മലിലെ വേലാണ്ടിന്റ വിട വീട്ടിൽ വി കുമാരൻ(72) അന്തരിച്ചു. എൻ സി പി ജില്ലാ കമ്മിറ്റി അംഗവും നാഷണലിസ്റ്റ് കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്മായിരുന്നു. 1978 ലെ കോൺഗ്രസ്‌ പിളർപ്പിന് മുൻപ്  പിണറായി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്നു. കോൺഗ്രസ്‌ എസ് മണ്ഡലം പ്രസിഡന്റ്‌, കൂത്തുപറമ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌, എൻ സി പി കൂത്തുപറമ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌, ജില്ലാ നിർവാഹക സമിതി അംഗം, സംസ്ഥാന കമ്മിറ്റി അംഗം, ഐ എൻ എൽ സി ജില്ലാ പ്രസിഡന്റ്‌, ബീഡി തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ഭാരവാഹി, ദീർഘകാലം കതിരൂർ സർവീസ്  സഹകരണ ബാങ്ക് ഡയരക്ടർ, കാപ്പുമ്മൽ വി വി കെ കലാലയം പ്രസിഡന്റ്‌, പിണറായി പഞ്ചായത്ത്‌ സുഗന്ധ വിള സമിതി പ്രസിഡന്റ്‌, കാർഷിക വികസന സമിതി അംഗം, ആശുപത്രി വികസന സമിതി അംഗം സ്ഥാനങ്ങൾ വഹിച്ചു . ജനകീയസൂത്രണ പദ്ധതിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ദേവകി, ലീല, പരേതരായ നാണു, നാരായണി, മാധവി.

Comments are closed.