1470-490

ആസാദി കി ഗൗരവ് പദയാത്ര

ഇന്ത്യയിൽ വർഗീയ വാദികളും, ഫാസിസ്റ്റുകളും അഴിഞ്ഞാടുമ്പോൾ ജനാധിപത്യവും, മതേതരത്വവും നിലനിർത്തുന്നതിന് സന്ധിയില്ലാതെ പോരാടുന്നത് കോൺഗ്രസ് ആണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പ്രസ്താവിച്ചു.     തലശ്ശേരി :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ നയിക്കുന്ന “ആസാദി കി ഗൗരവ് ” പദയാത്ര ചുങ്കത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘    സുശീൽ ചന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു.    വി.എൻ.ജയരാജ്, അഡ്വ: സി.ടി.സജിത്, മണ്ണയാട് ബാലകൃഷ്ണൻ, എം.പി.അസ്സൈനാർ, കെ.ജയരാജൻ, വി.സി.പ്രസാദ്, കെ.ഇ.പവിത്ര രാജ്, എം.വി.സതീശൻ, അഡ്വ: കെ.സി.രഘുനാഥ്, ഇ.വിജയകൃഷ്ണൻ, പി.എൻ.പങ്കജാക്ഷൻ, എ.ഷർമ്മിള സംസാരിച്ചു.     പി.വി.രാധാകൃഷ്ണൻ സ്വാഗതവും, എം.പി. സുധീർ ബാബു നന്ദിയും പറഞ്ഞു.

Comments are closed.