1470-490

കൊടുങ്ങല്ലൂർ മേഖലാസമ്മേളനം

ഓൾ കേരള ഡ്രൈവിംഗ് സ്‌ക്കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (CITU) കൊടുങ്ങല്ലൂർ മേഖല സമ്മേളനം 13.08.2022 ശനിയാഴ്ച കൊടുങ്ങല്ലൂർ CITU ഏരിയാ കമ്മിറ്റി ഹാളിൽ . .CITU ഏരിയാ സെക്രട്ടറി സഖാവ്.. AS,സിദ്ധാർത്ഥൻ അവർകളുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം . ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ C I T U സംസ്ഥാന സെക്രട്ടറി,സഖാവ്.ജി,രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു , ഡ്രൈവിംഗ് സ്കൂൾ രംഗത്ത് പ്രശ്നങ്ങൾ വിശദമായി സംസാരിക്കുകയുണ്ടായി. യൂണിയൻ മേഖലാ സെക്രട്ടറി സോമ പാലൻ പ്രവർത്തനം റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു CITU. ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് A.S.സിദ്ധാർത്ഥൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. എസ്. രാജീവ്. ജില്ലാ കമ്മിറ്റി അംഗം കെ. കെ.രവി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു ട്രഷറർ സ: എൻ.പി ഷലീഷ്’ സ്വാഗതവും.പി എച്ച് സിനോജ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു , സ:എ.എസ് സിദ്ധാർത്ഥൻ ആക്ടിങ് പ്രസിഡണ്ടും, സ: വി.ജെ ജോസി പ്രസിഡണ്ടും, സ: എൻ പി ഷലീഷ് വൈസ് പ്രസിഡന്റ് സ.കെ ..കെ . സോമപാലൻ സെക്രട്ടറിയും, സ: പി.എച്ച് സിനോജ് ജോ. സെക്രട്ടറിയും, സ:കെ. ഡി സുരേഷ് ട്രഷററും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി സ: ടി. ഡി ബിജീഷ്, സ:വി.ആർ കണ്ണൻ ,സ:എ. യു. ശ്യാംജിത്ത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മേഖലാ സെക്രട്ടറി കെ കെ. സോമപാലൻ

Comments are closed.