1470-490

ആസാദികാ അമൃത് മഹോത്സവ്: സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ല അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു

തിരൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥികളുടെയും മനസ്സിൽ രാജ്യസ്നേഹവും പൗരബോധവും സമൂഹത്തിനോട് കടമയുമുള്ള സ്വാതന്ത്ര്യം കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നതിന് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അധ്യാപകർ പ്രതിഞ്ജാബദ്ധമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ തിരൂർ എം.ഇ.എസ് സെട്രൽ സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഭാഗത്തിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു.ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി അഞ്ഞൂറോളം യൂണിറ്റ് ലീഡർമാർ പങ്കെടുത്തു. അഡൾട്ട് റിസോഴ്സ് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ വിഷയാവതരണം നടത്തി.ജില്ല സെക്രട്ടറി പി.ജെ അമീൻ, എ.എസ്.സി രാമചന്ദ്രൻ, എ എസ് ഒ സി . ടി.പി നൂറുൽ അമീൻ, എ.ആർ സി . വത്സല സി, ജില്ലാ കമ്മീഷ്ണമാരായ എം. ബാലകൃഷ്ണൻ , പാത്തുമകുട്ടി, കെബി. രാജേഷ്, കെപി. വഹീദ, ജില്ലാ വൈസ് പ്രസിഡന്റ് പി. കോയ കുട്ടി, ഡി. ടി. സി മാരായ കോമളവല്ലി, കെ.ശശീന്ദ്രൻ , സി.ഒ. സിമാരായ എം. മനോഹരൻ നായർ, ഷൈബി പാലക്കൽ, ജില്ലാ ട്രഷറർ കെ.കൃഷ്ണകുമാർ , ജില്ലാ മീഡിയകോർഡിനേറ്റർ ജലീൽ തൊട്ടി വളപ്പിൽ, ഉപജില്ല സെക്രട്ടറിമാരായ അനൂപ് വയ്യാട്ട്, മിസ്ഹബ് തങ്ങൾ, മുനീർ എടപ്പാൾ , എം. ഇ.എസ്. സ്ക്കൂൾ പ്രധാന അധ്യാപകൻ കെ .മുജീബ് റഹ്മാൻ, വൈസ് പ്രിൻസിപ്പൽ വി.പി. ബെന്നി, വി. നയന,എച്ച്. വീണ ദാസ് , എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്രത്തിൻ്റെ എഴുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തിരൂർ വിദ്യഭ്യാസ ജില്ലയിലെ 75 സ്കൂളുകളിലേക്ക് 75 ഫലവൃക്ഷതൈ വിതരണവും നടന്നു.ഫോട്ടോ: സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂർ ജില്ല അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584