1470-490

ഖാദി വസ്ത്രത്തോടൊപ്പം ജി വി എച്ച് എസ് എസ് കതിരൂരും

കതിരൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന സുവർണ വേളയിൽ സമരചരിത്ര സ്മരണകളിരമ്പുന്ന കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഖാദി വസ്ത്ര പ്രചാരണത്തിൽ പങ്കുചേർന്നു. ദേശീയ പ്രസ്ഥാനം സജീവമായ കാലത്ത് സ്കൂളിലെ വിദ്യാർത്ഥികൾ ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്ക് വലിച്ചു താഴ്ത്തി ത്രിവർണ്ണ പതാകയുയർത്തിയതിന്റെ പേരിൽ ചരിത്രത്തിലിടം പിടിച്ച  സർക്കാർ വിദ്യാലയമാണ് ജിവിഎച്ച്എസ്എസ് കതിരൂർ. ഖാദി ഒരു ദേശീയ വികാരമായിരുന്ന സ്വാതന്ത്ര്യസമര കാലത്തിന്റെ മനസ്സറിഞ്ഞു കൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കാൻ കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ തീരുമാനിച്ചത്. ഈക്കാര്യം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ ശ്രീ പി ജയരാജനെ അറിയിച്ചു. അദ്ദേഹം സ്കൂളിലെത്തി, പ്രിൻസിപ്പാൾ ഡോ.എസ്.അനിത ഹെഡ്മാസ്റ്റർ  പ്രകാശൻ കർത്ത എന്നിവർക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാരായി രാജൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീജിത്ത് ചോയൻ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് പി ശ്രീജേഷ് സ്വാഗതവും സെക്രട്ടറി കെ പി ജയരാജൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584