1470-490

സാമൂഹ്യ ജാഗരൺ ജാഥക്ക് തുടക്കമായി

ഇന്ത്യൻ സാത്രന്ത്ര്യ സമരത്തിൽ വർഗ്ഗീയ വാദികൾക്ക് ഒരു പങ്കമില്ലാ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 14 ന് തൃശൂരിൽ നടക്കുന്ന സാമൂഹ്യ ജാഗരൺ ജില്ലാ സംഗമത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്തിൽ സിഐടിയു കർഷക സംഘം കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കൊടകരയിൽ സമൂഹ്യ ജാഗരൺ ജാഥ സംഘടിപ്പിച്ചു. ജാഥ കൊപ്രക്കളത്ത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ കമ്മറ്റി അംഗo ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ , കെ വി. നൈജോ ജാഥാ ക്യാപ്റ്റൻ എം.കെ.മോഹനൻ വൈസ് ക്യാപ്റ്റൻ കെ.ജി.രജീഷ്. മാനേജർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Comments are closed.