1470-490

സാമൂഹ്യ ജാഗരൺ ജാഥക്ക് തുടക്കമായി

മേലൂർ, സാമൂഹ്യ ജാഗരൺ ജാഥക്ക് തുടക്കമായി ഇന്ത്യൻ സാത്രന്ത്ര്യ സമരത്തിൽ വർഗ്ഗീയ വാദികൾക്ക് ഒരു പങ്കുമില്ലാ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 14 ന് തൃശൂരിൽ നടക്കുന്ന സാമൂഹ്യ ജാഗരൺ ജില്ലാ സംഗമത്തിന്റെ ഭാഗമായി മേലൂർ പഞ്ചായത്തിൽ സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി, സംഘടനകളുടെ നേതൃത്വത്തിൽ മേലൂരിൽ സമൂഹ്യ ജാഗരൺ ജാഥ സംഘടിപ്പിച്ചു. ജാഥ മേലൂർ കല്ലുകുത്തിയിൽ അഡ്വ: കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. ജാഥ വൈസ് ക്യാപ്റ്റൻ .എൻ . ജി.സതീശൻ , അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ,എം.എം. രമേശൻ ,ജാഥ മാനേജർ ,പി.ആർ. ബിബിൻ രാജ്, വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു , മുരിങ്ങൂർ ജംഗ്ഷനിൽ നടന്ന സമാപന പൊതുയോഗം, സി. പി.ഐ.എം,ഏരിയ സെന്റർ അംഗം, കെ.പി. തോമസ് ഉൽഘാടനം ചെയ്തു, ചാലക്കുടി കാർഷിക ഗ്രാമീണ വികസന ബാങ്ക് പ്രസിഡന്റ്, ടി.കെ. ആദിത്യവർമ്മ രാജ , ലോക്കൽ സെക്രടറിമാരായ പി.പി ബാബു, എം.എസ്സ്.ബിജു എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584