1470-490

പാറക്കൂട്ടം ഹൈടെക് അംഗനവാടി നാടിന് സമർപ്പിച്ചു

കൊരട്ടി: നാടിൻ്റെ ഉത്സവമായി വൻ ജനപങ്കാളിത്തത്തോടെ പാറക്കൂട്ടം ഹൈടെക് അംഗനവാടി നാടിന് സമർപ്പിച്ചു. ശിശു സൗഹൃദചിത്രങ്ങൾ, ടെലിവിഷൻ, എയർ കണ്ടീഷൻ, കളിയു പകരണങ്ങൾ, വാട്ടർ പ്യൂരിഫയർ സംവിധാനം തുടങ്ങി സജ്ജീകരണങ്ങളോടെ 500 സ്ക്വായർഫീറ്റുള്ള കെട്ടിടം ആണ് ഹൈടെക് അoഗനവാടിയിൽ ഉള്ളത്. ശിശു സൗഹൃദ ക്ലാസ്സ് മുറി, അടുക്കള, സ്റ്റോർ റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ ഉള്ള അംഗനവാടി സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഢരു മടത്തിൽ മുഖ്യാഥിതിയായി. പഞ്ചായത്ത് സെക്രട്ടറി, സി.എൻ. ഷിനിൽ, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻമാരായ അഡ്വ.കെ.ആർ.സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, ബ്ലോക്ക് മെമ്പർ സിന്ധു രവി, ചാലക്കുടി സി.ഡി.പി.ഒ സൗമ്യ വർഗ്ഗീസ്, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സൗമ്യ പോൾ എന്നിവർ പ്രസംഗിച്ചു. എൻ.ആർ.ഇ.ജി. എഞ്ചിനിയർ മിനി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യഭ്യാസ പുരസ്ക്കാര സമർപണം, വയോജനങ്ങൾക്ക് ആരോഗ്യ കിറ്റ് വിതരണം, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ തടങ്ങിയവ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെയും, അമ്മമാരുടെയും കലാപരിപാടികൾ, സമൂഹസദ്യ എന്നിവ ഉണ്ടായിരുന്നു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0