1470-490

പോലീസ് ചമഞ്ഞ് തട്ടിപ്പ്- പ്രതി പിടിയിലായി

കോട്ടക്കൽ: പോലീസ് ചമഞ്ഞ് തട്ടിപ്പ് പ്രതി പിടിയിലായി. പോലിസ് ഡിപാർട്ട്മെൻറിൽ എസ് പി ആണന്നും ഡി ഐ ജി ആണന്നും പറഞ്ഞ് തെറ്റധരിപ്പിച്ച് പല പെൺകുട്ടികളെയും വിവാഹം കഴിച്ച് സ്വർണ്ണവും കാറും കൈവശപെടുത്തി ഒളിവിൽ പോയ പലേരി പേരാമ്പ്ര സ്വദേശി കപ്പുമലയിൽ അൻവർ ( 45)കോട്ടക്കൽ പോലീസ് പിടികൂടി. ഐ പി എം. കെ ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ സുകീഷ്കുമാർ എ.എസ്.ഐ കൃഷ്ണൻകുട്ടി , വീണ വാരിയത്ത് ,പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുന്ന കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയിൽവെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു തിരുർ ഫസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കി. കേരളത്തിൻ്റെ വിവിധജില്ലകളിൽ പ്രതി ക്കെതിരെ വിത്യസ്തമായ കേസ്സുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584