1470-490

സ്ഥലപരിശോധന നടത്തി

ചാലക്കുടി നിയോജകമണ്ഡലത്തിലെ   നിർദിഷ്ട  കാഞ്ഞിരപ്പള്ളി – കുന്നപ്പിള്ളി കടവ് പാലം നിർമ്മാണവുമായി  ബന്ധപ്പെട്ട് സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  യുടെ  നേതൃത്വത്തിൽ  ജനപ്രതിനിധികളും  കിഫ്‌ബി  ഉദ്യോഗസ്ഥരും  സ്ഥലപരിശോധന  നടത്തി. ചാലക്കുടി  പുഴയ്ക്ക്  കുറുകെ  മേലൂർ , പരിയാരം  ഗ്രാമപഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന  നിർദിഷ്ട പാലത്തിന്റെ  ഡി പി ആർ ഉടൻ  തയ്യാറാക്കി  സമർപ്പിക്കുവാൻ  നിർദേശം നൽകിയതായും  എം എൽ എ അറിയിച്ചു.അതിരപ്പിള്ളി, ഏഴാറ്റുമുഖം എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ  ഇടനാഴിയായിമാറാവുന്ന  നിർദിഷ്ട പാലം ദേശീയപാതയിൽ എറണാകുളം  ഭാഗത്തുനിന്നും  ഏഴാറ്റുമുഖവും ഭാഗത്തുനിന്നും  വരുന്ന  വിനോദ സഞ്ചാരികൾക്ക്  അതിരപ്പിള്ളിയിലേക്കുള്ള   ദൂരം  കുറയുവാൻ  ഈ പാലം  സഹായകരമാകുമെന്നത്   ഈ പദ്ധതിയുടെ  പ്രാധാന്യം  വർധിപ്പിക്കുകയാണ്. ചാലക്കുടി ടൗണിലെ  ഗതാഗത നിരക്ക്  കുറയ്ക്കുവാനും   ഇതുവഴി  സാധ്യമാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 10.28   കോടി രൂപയുടെ  ഭരണാനുമതി  ലഭിച്ചിരിക്കുന്ന  പ്രവർത്തിയുടെ  നിർവ്വഹണ ചുമതല  കിഫബിയ്ക്കാണ്.മേലൂർ പഞ്ചായത്ത്  പ്രസിഡന്റ്  സുനിത എം എസ് , പരിയാരം  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  മായാ ശിവദാസ്,ബ്ലോക്ക്  പഞ്ചായത്തംഗം  വനജ ദിവാകരൻ , ഗ്രാമപഞ്ചായത്തംഗങ്ങളായ  ഡാർളി പോൾസൺ , പി ആർ  ബിബിൻ രാജ്, ജാൻസി  പൗലോസ് , റിൻസി  രാജേഷ്, കിഫ്‌ബി അസിസ്റ്റന്റ്  എക്സിക്യൂട്ടീവ്  എഞ്ചിനിയർ ലിനി ടി സൂസൻ, അസിസ്റ്റന്റ്  എഞ്ചിനിയർ ആശമോൾ  എൽ, പ്രോജക്ട്  എഞ്ചിനിയർ അജിത്ത്  വി     തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Comments are closed.