1470-490

സ്വാതന്ത്ര്യം അടിയറവെക്കില്ല, ജില്ലാ തലങ്ങളില്‍ ആസാദി സംഗമങ്ങള്‍ സംഘടിപ്പിക്കും: അജ്മല്‍ ഇസ്മായീല്‍

തിരുവനന്തപുരം: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ 2022 ആഗസ്ത് 15 ന് ‘സ്വാതന്ത്ര്യം അടിയറവെക്കില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ തലങ്ങളില്‍ ആസാദി സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. വൈകീട്ട് 4.30 ന് നടക്കുന്ന സംഗമങ്ങള്‍ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ നടക്കുന്ന സംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം എല്‍ നസീമ പങ്കെടുക്കും. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത് എന്നിവര്‍ യഥാക്രമം ഉദ്ഘാടനം നിര്‍വഹിക്കും. മലപ്പുറം, കൊല്ലം, കോട്ടയം ജില്ലകളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം സംബന്ധിക്കും. സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (കോഴിക്കോട്), പി ആര്‍ സിയാദ് (കാസര്‍കോഡ്), ജോണ്‍സണ്‍ കണ്ടച്ചിറ (വയനാട്), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (എറണാകുളം), സംസ്ഥാന സമിതിയംഗങ്ങളായ വി എം ഫൈസല്‍ (ആലപ്പുഴ), എസ് പി അമീറലി (ഇടുക്കി) ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, അന്‍സാരി ഏനാത്ത്, ശശി പഞ്ചവടി, കെ ലസിത, മഞ്ജുഷ മാവിലാടം വിവിധ ജില്ലകളില്‍ സംബന്ധിക്കും.

Comments are closed.