1470-490

പുലിയെ പിടികൂടാൻ ആവശ്യമായ കെണി എത്തിച്ചതായി അറിയിച്ചു

കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഭീതി പടർത്തി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന പുലിയെ പിടികൂടാൻ ആവശ്യമായ കെണി കോടശ്ശേരി പഞ്ചായത്തിലെ കോർമലയിൽ എത്തിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. പ്രദേശത്തെത്തിയ എം എൽ എ സെൻട്രൽ സർക്കിൾ പ്രിൻസിപ്പൽ ഫോറസ്ററ് കൺസർവേറ്ററോട് അടിയന്തിര നടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കെണി എത്തിച്ചത്. വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി കൂട് ഉടൻ സ്ഥാപിക്കുവാൻ നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു. ഏതാനും ദിവസങ്ങളായി ഭീതിയിലായ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ , വൈസ് പ്രസിഡന്റ് ഷീമ ബെന്നി , ബ്ലോക്ക് പഞ്ചായത്തംഗം ലിജോ ജോൺ , പഞ്ചായത്തംഗങ്ങളായ ദീപ പോളി , കെ കെ സരസ്വതി, പരിയാരം ഫോറസ്ററ് റേഞ്ചർ അരുൺ വി എസ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584