1470-490

കുട്ടികളെ വരവേൽക്കാൻ ഹൈടെക് അംഗനവാടി ഒരുക്കി പാറക്കൂട്ടം

കൊരട്ടി: നാട്ടിൻ പുറത്ത് ഹൈടെക് സജ്ജീകരണങ്ങളും ഒരുക്കി പാറക്കൂട്ടത്ത് കുട്ടികളെ വരവേൽക്കാൻ അംഗനവാടി ഒരുങ്ങി. 500 സ്ക്വായർ ഫീറ്റിൽ ഉള്ള അംഗനവാടി കെട്ടിടം 10 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തികരിച്ചത്.തൊഴിലുറപ്പ്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയായിട്ടാണ് അo ഗനവാടി നിർമ്മാണം പൂർത്തികരിച്ചത്.നാട്ടുകാരുടെയും, വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ അംഗനവാടിയിൽ ശിശു സൗഹൃദചിത്രങ്ങൾ, ടെലിവിഷൻ, എയർ കണ്ടീഷൻ, കളിയ പകരങ്ങൾ, വാട്ടർ പ്യൂരിഫയർ സംവിധാനം എന്നിവ ഹൈടെക് അംഗനവാടിയിൽ ഒരുക്കിയിട്ടുണ്ട്. ടോയ്ലറ്റ്, അടുക്കള, ശിശു സൗഹൃദ ക്ലാസ് മുറി, സ്റ്റോർ റൂം എന്നിവ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് എന്ന് വാർഡ് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് അറിയിച്ചു.അംഗനവാടിയുടെ ഉദ്ഘാടത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് ആരോഗ്യ കിറ്റ് വിതരണം, വിദ്യാഭ്യാസ അവാർഡ്‌ ദാനം, സമൂഹ സദ്യ, കുട്ടികളുടെയും, അമ്മമാരുടെയും കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.
അംഗനവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ.നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ്യക്ഷത വഹിക്കും

Comments are closed.