1470-490

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ വാർഷിക കൗൺസിൽ

വളാഞ്ചേരി: സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ
വാർഷിക കൗൺസിൽ കരിപ്പോൾ ബി ആർ സി ഓഡിറ്റോറിയത്തിൽ നടന്നു. കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട്സ് ജില്ല കമ്മീഷണർ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തനകാലയളവിൽ നിര്യാതരായ എൽ.എ.പ്രസിഡൻ്റ് മൂർക്കത്ത് ഹംസമാസ്റ്റർ,അഡൾട്ട് ട്രെയ്നർ അസീസ് കണ്ണൂർ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു.കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ ചെയർമാനായി കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷിനെ ജില്ലാകമ്മീഷണർ എം.ബാലകൃഷ്ണൻ സ്കാർഫ് അണിയിച്ച് കൊണ്ട് അവരോധിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി.അബ്‌ദുൽസലീം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു .
കരിപ്പോൾ ജി.എം.എച്ച്.എസിലെ പ്രധാനാധ്യാപകൻ.ജെ.നരേന്ദ്രൻ ,ഡോ : ജാസിം അബ്ദുള്ള ഓടായിപ്പുറത്ത്,ജില്ല കമ്മീഷണർ വി.കെ.കോമളവല്ലി, ജില്ല സെക്രട്ടറി പി.ജെ. അമീൻ, കെ.പി.വഹീദ , വി. രത്നാകരൻ , ടി.മുഹമ്മദ് അമീൻ , ടി.വി.ജലീൽ , പി.ഷാഹിന, പി.മുഹമ്മദ് യാസിർ .പി,ശശികല നമ്പലാട്ട് , വി. സ്മിത എന്നിവർ സംസാരിച്ചു.

ഫോട്ടോ: കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ചെയർമാനായി വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷിനെ ജില്ലാകമ്മീഷണർ എം.ബാലകൃഷ്ണൻ സ്കാർഫ് അണിയിച്ച് അവരോധിക്കുന്നു.

Comments are closed.