1470-490

കൊരട്ടി പോലീസ് തന്ത്രപരമായി മോഷ്ടാക്കളെ കുരുക്കി

കൊരട്ടി: വാഹന മോഷണം: രണ്ടു പേർ അറസ്റ്റിൽ മാമ്പ്ര സ്വദേശി ശബരിനാഥിൻ്റെ വണ്ടിയാണ് മോഷ്ടിക്കപ്പെട്ടത്.എറണാകുളത്ത് ജോലിക്ക് പോകന്ന സമയം പൊങ്ങം ഓട്ടോ റിക്ഷാ സ്റ്റാന്റിന്റെ സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ ആണ് മോഷണം പോയത്.
മൂക്കന്നൂർ കാഞ്ഞൂ ക്കാരൻ ജോയ് മകൻ മിജോ 20 വയസ്സ് എടക്കുന്ന് ഏനാശ്ശേരി രാജു മകൻ അഭിജിത്ത് 20 വയസ്സ് എന്നിവരാണ് പിടിയിലായത്

പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് നിരവധി CCTV കളും മറ്റു പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് പോലീസ് സോഷ്യൽ മീഡിയ വഴി മോഷണ വിവരം അറിയിച്ചതിൽ ഇൻസ്റ്റഗ്രാമിൽ മോഷണം പോയ വാഹനത്തിന്റെ ചിത്രം മോഷ്ടാക്കൾ അപ് ലോഡ് ചെയ്തതു കാണുകയും അതിനടുത്ത് മറ്റൊരു മോട്ടോർ സൈക്കിൾ കാണുകയും അതിൻറ ഉടമസ്ഥനെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലുമാണു പ്രതികൾ പിടിയിലായത്
ചാലക്കുടി DYSP C R സന്തോഷിന്റെ നിർദേശ പ്രകാരം കൊരട്ടി ISHO B K അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. SI സൂരജ് CS സിവിൽ പോലീസ് ഓഫീസർ മാരായ സജീഷ്കുമാർ പി.കെ. ജിബിൻ വർഗീസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Comments are closed.