1470-490

കസ്റ്റഡി വാഹനങ്ങൾ പൊളിച്ച് നീക്കൽ തുടങ്ങി

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: നിരവധി വർഷങ്ങളായി മോചനം കാത്ത് കഴിയുന്ന കസ്റ്റഡി വാഹനങ്ങൾ പൊളിച്ച് നീക്കൽ നടപടിക്ക് തുടക്കമായി.പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് കീഴിലുള്ള റെയിലോരത്ത് സൂക്ഷിച്ച നാട്ടുകാർക്കും , മറ്റും ദുരിതമായി മാറിയിരുന്ന വാഹനങ്ങളാണ് ലേലം ചെയ്തു ഇന്നു രാവിലെ മുതൽ പൊളിച്ച് നീക്കാൻ തുടങ്ങിയിരിക്കുന്നത്.മലപ്പുറം ജില്ലയിലെ ആദ്യ കസ്റ്റഡി വാഹനങ്ങൾ നീക്കുന്നത് പരപ്പനങ്ങാടിയിലാണ്.16 വാഹനങ്ങളാണ് ആദ്യ പടി തരം തിരിച്ച് കണ്ടം ചെയ്യുന്നത്.വർഷങ്ങളുടെ മുറവിളികൾക്ക് ശേഷമാണ് ഈ നടപടിക്ക് തുടക്കമായത്.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584