1470-490

തലശ്ശേരിയിൽ യൂത്ത് ലീഗ് വാഴ നട്ട് പ്രതിഷേധിച്ചു

തകർന്ന റോഡുകളിലെ കുണ്ടും കുഴിയും നികത്തി റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തകർന്ന് തരിപ്പണമായ മിഷൻ ഹോസ്പിറ്റൽ റോഡ് പരിസരത്ത്  വാഴ നട്ട് പ്രതിഷേധിച്ചു.

മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി തസ്ലീം ചേറ്റംക്കുന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ് ലീം മാണിയാട്ട്, സാദിഖ് പി.കെ, ഷഹബാസ് കായ്യത്ത്, അഫ്സൽ കുന്നോത്ത്,മഹറൂഫ് ആലഞ്ചേരി, ഉമ്മർ എ.വി ഷാജഹാൻ എസ് കെ, ഷഹ്സീൻ പിലാക്കുൽ എന്നിവർ നേതൃത്വം നല്കി

Comments are closed.