1470-490

ഹാഷീഷ് ഓയിൽ ബിസ്സിനസ്സ് ചെയ്യുന്നതിന് പണം കൊടുത്ത് സഹായിക്കുന്നവർ പോലീസ് പിടിയിൽ

കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് കൊരട്ടി പോലീസ് കോമ്പിംഗ്ഗ് നടത്തുന്നതിനിടയിൽ ഹാഷീഷ് ഓയിലുമായി പിടിയിലായ പ്രതികൾക്ക് വേണ്ട ധനസഹായം ചെയ്യുന്നവർ പിടിയിൽ, ഹാഷീഷ് ഓയിൽ കടത്തി കൊണ്ടുവരുന്നതിനു വേണ്ട പണവും മറ്റു എല്ലാ സഹായ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന നാല് പ്രതികൾ കൊരട്ടി പോലീസിന്റെ അതി സമർഥമായ വലവീശലിൽ പിടിയിലകപ്പെട്ടു, ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തറിഞ്ഞത് , മുൻപ് പിടിയിലകപ്പെട്ട പ്രതികളെ സഹായിച്ച സബിൻ (33), പ്രേംകുമാർ(34), ഹെൻഫിൻ(30), ഫെബിൻ(28), എന്നിവരെ കൊരട്ടി SHO, BK അരുണിന്റെ നേതൃത്വത്തിൽ, SI മാരായ PS സൂരജ് , ഷാജു എടത്താടൻ, സീനിയർ CPO മാരായ , KM നിധീഷ് , മനോജ് M, ജിബിൻ വർഗ്ഗീസ്, സജീഷ് കുമാർ PK എന്നിവരടുങ്ങുന്ന അന്വേഷണ സംഘമാണ് വലയിൽ കുടുക്കിയത് , പ്രതികളെ ഇവരുടെ വീടുകളുടെ പരിസരങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത് !

സബിൻ
പ്രേംകുമാർ
ഹെൻഫിൻ
ഫെബിൻ

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733