
തലശേരി അതിരൂപതയിലെ മുതിർന്ന വൈദികരിൽ ഒരാളായ ഫാ ജോസഫ് വലിയകണ്ടം (82) 08.08.2022നു നിര്യാതനായി. അച്ചൻ കിഡ്നി സംബന്ധമായ അസുഖത്താൽ കണ്ണൂർ കോയിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് മരണം സംഭവിച്ചത്. മൃതുസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞു. 2.30 നു അച്ചന്റെ സ്വന്തം ഇടവകയായ എടൂർ സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി പിതാവിന്റെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. ഫാ ജോസഫ് വലിയകണ്ടം 1940 ഫെബ്രുവരി 5ആം തിയതി പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിൽ വലിയകണ്ടം ജോസഫ് മറിയം ദാമ്പതികളുടെ മൂത്തമകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കുറവിലങ്ങാട് ചെറുകരപ്പാറ ഗവണ്മെന്റ് എൽ പി സ്കൂളിലും എടൂർ എൽ പി സ്കൂളിലും ആയി പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം എടൂരും കുളത്തുവയലിലുമായി പൂർത്തിയാക്കി. അതിനുശേഷം 1958ൽ കുന്നോത്ത് സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്ന് തലശ്ശേരി രൂപതക്കുവേണ്ടി വൈദികപഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫികൽ സെമിനാരിയിൽ തത്വവശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി 1967ൽ മാർ സെബാസ്റ്റ്യൻ വള്ളോപിള്ളി പിതാവിൽ നിന്നും തലശ്ശേരിയിൽ വച്ചു പൗരോഹിത്യം സ്വീകരിച്ചു. പേരാവൂർ ഇടവകയിൽ സഹവികാരിയായി പൗരോഹിത്യശുശ്രുഷ ആരംഭിച്ചു. വെള്ളരിക്കുണ്ട്, താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി, മണിക്കടവ്, കുടിയാന്മല, പുളിങ്ങോം ചെറുപുഴ, കരുവാഞ്ചൽ, കിളിയന്തറ എന്നി ഇടവകകളിൽ വികാരിയായി സേവനം അനുഷ്‌ടിച്ചു. 1990 മുതൽ 1998 വരെ തലശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ കരുവഞ്ചൽ ശാന്തിഭവൻ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
Comments are closed.