1470-490

മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമെന്ന്- മുസ്ലിം ലീഗ് മാർച്ച് 11- ന്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കടലുണ്ടി പുഴയിലെ മുന്നിയൂർ മണ്ണട്ടാം പാറ അണക്കെട്ട് കൈവരിയും സ്ലാബുകളും തകർന്ന് അപകടാവസ്ഥയിലായതിനാൽ പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് താലൂക്ക് ഓഫീസ് മാർച്ച് നടത്തും. തിരുരങ്ങാടി താലുക്ക് ഓഫീസിലേക്ക് ആഗസ്റ്റ് 11 ന് വ്യാഴാഴ്ച 10 മണിക്ക് മുന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. അൻപത് വർഷത്തിലേറെ പഴക്കമുള്ള മണ്ണട്ടാം പാറ അണക്കെട്ട് ജിർണാവസ്ഥയിലാണ്. ധാരാളം വിദ്യാർത്ഥികളും കർഷകരും, നാട്ടുകാരും കാൽനട യാത്രയ്ക്കായി ഉപയോഗിക്കുന്ന ഏക നടപ്പാലവുമാണ്. ഡാമിന്റെ അടിഭാഗം പലയിടത്തും കേടുപാടുകൾ സംഭവിച്ച് ചോർച്ചയുണ്ട് .സമീപത്തെ പാടശേഖരങ്ങളിലെ നിരവധി കർഷകർ നൂറുക്കണക്കിന് ഏക്കർ കൃഷിക്കായി ജലസേചനത്തിനായുള്ള ഏക ആശ്രയം കൂടിയാണിത്. മാത്രമല്ല ഈ അണക്കെട്ടിന്റെ ഷട്ടർ അടച്ചാണ്കടലുണ്ടി പുഴയിൽ നിന്ന് പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നത്. പ്രസിഡണ്ട് വി പി സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ ഉൽഘാടനം ചെയ്തു. സറീന ഹസീബ് , ഹനീഫ മൂന്നിയൂർ, എം എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, ഹനീഫ ആച്ചാട്ടിൽ, എൻ എം സുഹ്റാബി കുട്ടശ്ശേരി ഷരീഫ, ഇ കെ അ സീസ്, പി വി ജലീൽ, കെ ടി റഹീം, ജാഫർ വെളിമുക്ക്, വി. അബദുൽ ജലീൽ, ഖാലിദ് കുന്നുമ്മൽ, സിദ്ധീഖ് മൂന്നിയൂർ, സിദ്ദീഖ് ഒടുങ്ങാട്ട്, മുഹമ്മത് സ്റ്റാർ, പി വിപി അഹമ്മത് മാസ്റ്റർ, മുബാറക്ക് കൂഫ, പി.വി മമ്മുതു, ബക്കർ ആലുങ്ങൽ , എം.പി. സുഹൈൽ, എം.എം ജംഷീന തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.