1470-490

അഗ്നി പഥങ്ങളിൽ അമ്മ ! ടാപ്പ് നാടക വേദി പാലക്കാട് !

രവി മേലൂർ

അമ്മയെന്ന പഥത്തിന്റെ
അർത്ഥം അന്വർത്തമാക്കിയ
അരുമയായ,മക്കൾക്ക് !
ആശകൾ അനുധാവനം,ചെയ്ത് !
അന്ധകാരത്തിൽ നിന്ന്
അരംഗത്തേയ്ക്ക് ! ആവേശത്തോടെ
അടി പതറാതെ ! അനുഭവ അവസ്മരണീതയിൽ !
അഗ്നിജ്വാലയായ് !
അങ്കം കുറിയ്ക്കാൻ , അങ്കത്തട്ടിൽ
അറുപതിന്റെ അകലം അംഗീകരിക്കാതെ
ആയൂഷ്ക്കാല ആത്മ മിത്രമായ്
അകലങ്ങളിൽ ആരോ അന്വേഷിക്കുന്ന
അമ്മമാർ ഒത്തുകൂടുന്ന ഈ അപൂർവ്വ നിമിഷത്തിന്റെ തേരാളികളായ “പാലക്കാട് ടാപ്പ് നാടക വേദി എന്നും പുതുമകൾക്ക് കാതോർക്കുന്ന പ്രവർത്തകർക്ക്, ഈ ആശയം, എവിടെ നിന്നാണോ , ആരിൽ നിന്നാണോ , ഉയിർത്തെഴുന്നേറ്റ് ആത്മാവിൽ പകർത്തിയത് , അതിന് ജനമനസ്സുകളുടെ പ്രത്യേകിച്ച് കലാകാരന്മാരുടെ ആയിരമായിരം അഭിനന്ദനങ്ങളോടെ …………
“അഗ്നി പഥങ്ങളിൽ അമ്മ” ആവിഷ്ക്കാരത്തിന് വേണ്ടി പാലക്കാട് മേഴ്സി ഹോമിലെ അമ്മമാരും , 60 വയസ്സു മുതൽ 10 നാടക കളരിയിലൂടെ 10 അമ്മമാർ അതിൽ 101 വയസ്സുള്ള നച്ചിയമ്മയടക്കം 100 അമ്മമാർ നാടക വേദിയിൽ അരങ്ങു തകർക്കുമ്പോൾ ഇത് വരെ കേരളം അറിയാതിരുന്ന ഈ പുതിയ ആവിഷ്ക്കാരത്തിന് ആത്മ നിർവൃതിയുടെ ആയിരമായിരം നന്ദി എന്നല്ലാതെ എന്ത് പറയാൻ …… അല്ലേ !
ഈ അമ്മമാരെ പ്രോത്സാഹിപ്പിക്കാൻ തയ്യാറെടുക്കുന്ന ആത്മ മിത്രങ്ങളായ പ്രേക്ഷകരറിയാൻ …..

വേദി : – സൂര്യരശ്മി കൺവെൻഷൻ സെന്റർ പാലക്കാട്

ദിവസം :- 2022 ആഗസ്റ്റ് – 15

യവനിക ഉയരുന്നത് :- വൈകീട്ട് : 3 മണി

ഈ അമ്മമാരെ കാണാനും പ്രോത്സാഹിപ്പിക്കുവാനും , മറക്കാതെ എത്തുമല്ലോ!അല്ലേ… എത്തുമെന്ന പ്രതീക്ഷയോടെ …
ടാപ്പ് നാടക വേദി:

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584