1470-490

വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ചു: അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

സഹായമൊരുക്കി കനിവ് 108 ആംബുലൻസ് ജീവനക്കാരും

തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ കാട്ടില്‍ വച്ച് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്. വനമധ്യത്തിലുള്ള മുക്കാംപുഴ ആദിവാസി ഊരില്‍ വ്യാഴാഴ്ചയാണ് സ്ത്രീ കാട്ടില്‍ പ്രസവിച്ചത്. മൂന്ന് കുടുംബങ്ങളാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ ഷെഡ് കെട്ടി കഴിഞ്ഞിരുന്നത്. ഇതിനിടയ്ക്കാണ് ശക്തമായ മഴ വന്നതും ഇവര്‍ ഒറ്റപ്പെട്ടുപോയതും. സ്ത്രീ പ്രസവിച്ച വിവരമറിഞ്ഞ് വെറ്റിലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ കോളനിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ സമ്മതിച്ചില്ല. മെഡിക്കൽ ഓഫീസർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 3 മണിക്ക് തന്നെ വെറ്റിലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജി ജോസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. മുളച്ചങ്ങാടത്തില്‍ അധികൃതര്‍ രണ്ട് കിലോമീറ്ററോളം തുഴഞ്ഞ് റിസര്‍വോയറിന്റെ മറുകരയിലെത്തി. അവിടെനിന്ന് ഏറെദൂരം നടന്നുവേണം ഇവരുടെ ഷെഡ്ഡിലെത്താന്‍. അധികൃതര്‍ കാട്ടിലെ ഷെഡ്ഡിലെത്തി ഇവരെ അനുനയിപ്പിച്ച് കാട്ടില്‍നിന്ന് തിരികെ ഊരിലെത്തിക്കുകയായിരുന്നു. അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ഊരില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584