1470-490

പാർലമെന്റ് മാതൃകയിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ജനാധിപത്യ മൂല്യം വളർത്തി എ.കെ.എം സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

കോട്ടക്കൽ :ജനാധിപത്യ മൂല്യവും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ലീഡർമാരുടെ തിരഞ്ഞെടുപ്പ് നടന്നു. 2022-23 അധ്യയന വർഷത്തേക്കുള്ള ക്ലാസ് ലീഡർ , സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്കാണ് വേട്ടെടുപ്പ് നടന്നു. സ്ഥാനാർത്ഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം പ്രചാരണം, വേട്ടെടുപ്പ്, ഫല പ്രഖ്യാപനം, സത്യപ്രതിജ്ഞ, തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.വിദ്യാർത്ഥികൾക്ക് കൈയിൽ മഷി പുരട്ടി ജനാധിപത്യം തൊട്ടറിഞ്ഞ സന്തോഷത്തിലാണ്. കെ സുധ ക്ലബ് കൺവീനർ കെ.ടി മൊയ്തീൻ റിയാസ്, ടി ഹരീഷ്,കെ നിജ എന്നിവർ സംബന്ധിച്ചു. കെ സക്കീന, കെ ഷാജി, പി വനജ കുമാരി , കെ രാഗിമ, പി പ്രീത, കെ നീതു, എ ഉസ്നുൽ ഫായിസ, ജെബി ജോസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0