1470-490

ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു.

പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിലെ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് നജീബ് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ ചെട്ടിപ്പടി ബീച്ച് റോഡിൽ വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. മാതാവ് : സാഹിദ. സഹോദരങ്ങൾ: നജാദ്, നിഹാദ്, ഷംനാദ് .ഖബറടക്കം ഇന്ന് (ഞായർ ) ആലുങ്ങൽബിച്ച് ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ.

Comments are closed.